ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ മയക്കുവെടി വെച്ച കടുവ ചത്തു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടാനായി ദൗത്യസംഘം സ്ഥലത്തെത്തി.
ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കടുവ ശ്രമം നടത്തി. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.