ന്യൂഡൽഹി :അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ജാജ്യത് വിവിധ സ്ഥലങ്ങളിൽ പോലീസ് അടക്കമുള്ള ഏജൻസികൾ സജീവമാക്കിയ ലഹരിവേട്ടയിൽ 163 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു.
ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത് .ലഹരി മുക്ത ഭാരതം എന്ന നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി .കൂടാതെ എൻസിബി സംഘത്തെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു .