തിരുവനന്തപുരം: മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച വാഹനമിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം. ആക്കുളം പാലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.മദ്യ ലഹരിയില്‍ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം ക്ഷണ വിതരണക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വാഹനാപകടം ഉണ്ടായ സമയത്ത് ഡോകോക്ടർമാരായ രാഹുലും വിഷ്ണുവും മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ഈ വാഹനം അതുലിന്റെ അമ്മയുടെ പേരിലാണ് . എന്നാൽ വാഹനം ഓടിച്ചിരുന്നത് വിഷ്ണുവാണ്. സംഭവത്തിന് പിന്നാലെ ഇരുവരെയും തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.