ന്യൂഡൽഹി : ചൂടിനെ മറികടക്കാനുളള പരമ്പരാഗത വഴി എന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ പ്രിന്‍സിപ്പൽ ചാണകം തേച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നിരവധിപേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത് . എന്നാൽ ഇപ്പോഴിതാ ഇതേ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ചിരിക്കുകയാണ് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് വിദ്യാർത്ഥി യൂണിയൻ ചാണകം തേച്ചത്.
അതേസമയം ക്ലാസ് മുറിയില്‍ ചാണകം തേയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും ചാണകം തേച്ച റോണക് ഖത്രി വ്യക്തമാക്കിയത്. ക്ലാസ് മുറികളില്‍ ചൂടിനെ മറികടക്കാന്‍ എ സി പോലുള്ള സംവിധാനങ്ങൾ നല്‍കുന്നതിനുപകരം ചാണകം പുരട്ടുകയാണ് അവര്‍ ചെയ്തത് എന്നും ക്ലാസ് മുറിയിലെത്തുമ്പോള്‍ രൂക്ഷമായ ചാണകത്തിന്റെ മണമായിരുന്നുവെന്നും ക്ലാസുകളൊന്നും നടന്നിരുന്നില്ലെന്നും റോണക് ഖത്രി പറഞ്ഞു. മാത്രമല്ല ആദ്യം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്നും റോണക് ഖത്രി കൂട്ടിച്ചേർത്തു.