മരുന്നുകൾക്കും ,ഭക്ഷണത്തിനും ആവശ്യവസ്തുക്കൾക്കടക്കം ഭൂചലനമുണ്ടായ മ്യാന്മറിൽ കഷാമം. രണ്ടു കോടിയിലധികം പേർ ദുരന്തത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കി.അതേസമയം മ്യാന്മാർ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.