ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും .എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആംആദ്മി പാർട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നത് . അതേസമയം ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
. കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്. . 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തു വിട്ടിട്ടുണ്ട്.