ചെന്നൈ: മദ്യവില്‍പ്പനയില്‍ കുത്തകയുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനിലെ ക്രമക്കേടുകളിൽ തമിഴ്നാട് എക്സൈസ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ്. എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത് .സെന്തില്‍ ബാലാജിക്ക് ബന്ധമുള്ള സ്ഥലങ്ങളിലും പരിശോധനയുണ്ട്.
10 സ്ഥലങ്ങളില്‍ ഇഡി സംഘങ്ങള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി ബാലാജിക്ക് ഗതാഗത വകുപ്പിലെ നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ബാലാജിയെ വൈദ്യുതി, മദ്യനിരോധന, എക്സൈസ് മന്ത്രിയായി സ്റ്റാലിന് സര്‍ക്കാര്‍ പുനഃനിയമിച്ചത്.