ചെന്നൈ: ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ.ഡി റെയ്ഡ്. ചെന്നൈയിലെ കോടംബക്കത്തെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാദമായ എമ്പുരാന് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.