കൊച്ചി: ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിൻ്റെ ഭാഗമായി കൂടുതൽ പേരെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഹൈറിച്ച് മണിചെയിൻ തട്ടിപ്പിൽ രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഇഡി. 37 പ്രതികളുള്ള കേസിൽ ഇതുവരെ കമ്പനി ഉടമ കെ.ഡി. പ്രതാപൻ മാത്രമേ അറസ്റ്റിലായിട്ടുള്ളു. കേസിലെ മറ്റ് പ്രതികളായ സീനാ പ്രതാപൻ, ജിനിൽ, റിയാസ്, ദിനുരാജ്, ലക്ഷ്മണൻ, ദിലീപ്, കനകരാജ്, സുരേഷ്ബാബു, പ്രശാന്ത് നായർ, ബഷീർ, അമ്പിളി, ഫിജീഷ്, ഷമീറ, എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.