റിയാദ്: സൗദിയിൽ അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത. മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാൾ ആവാനും സാധ്യത. സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക. ഏപ്രിൽ രണ്ടു വരെയാണ് അവധി. ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അങ്ങനെയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.