തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ. സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇടതുമുന്നണിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തിൽ തീരുമാനിച്ചു.