മലപ്പുറം: പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു . പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത് . വീട് നഷ്ട്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. വീട് നഷ്ട്ടപ്പെട്ട ശേഷം ഇവർ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു . ഭൂമി വിറ്റ് പണം നൽകാൻ തയ്യാറാണെന്ന് മാമി പറഞ്ഞിട്ടും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു.
കൂടാതെ 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിച്ചെങ്കിലും അതിനും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു . 25 ലക്ഷം രൂപയാണ് വായിപ്പായായി ബാങ്കിൽ നിന്നെടുത്തത്. ഇപ്പോൾ ഈ ബാധ്യത 42 ലക്ഷമായി . മാമിയുടെ മകനാണ് ഈ വായ്പ എടുത്തത്. എന്നാൽ ഇവരുടെ മകനായ അലിമോനെ കാണാതായിട്ട് നാല് വർഷമായി . അതേസമയം ഇന്ന് രാവിലെയോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.