ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് . വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ആകെ 70 മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത് . 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത് .രാജ്യതലസ്ഥാനമായതുകൊണ്ടുതന്നെ ബിജെപിക്കും കോണ്‍ഗ്രസിനും എഎപിക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്.
വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നത് . അതേസമയം ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഡല്‍ഹിയില്‍ നിലമെച്ചപ്പെടുത്തി മറികടക്കാൻ കോണ്‍ഗ്രസും ശ്രമിക്കുന്നു. നിലവില്‍ ബിജെപി 29 സീറ്റുകളിലേക്കും ആം ആദ്മി 48 സീറ്റുകളിലേക്കുമുള്ള സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.