മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശമാണ് രാജ്യതലസ്ഥാനത്തെ ജനവിധിയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം രാജ്യതലസ്ഥാനത്ത് ബിജെപി പ്രവർത്തകർ ആഘോഷ പ്രകടനം തുടങ്ങി കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷമായ 36 കടന്നുള്ള ബി ജെ പിയുടെ ലീഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്.ല്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. എക്സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലമായിരുന്നു.