രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ കുതിപ്പ്. രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയിൽ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയിൽ 51,134 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേരളത്തിൽ 4,092 ഇലക്ട്രിക് വാഹനങ്ങളാണ് രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,591 എണ്ണം ജനുവരിയിലും 1,501 വാഹനങ്ങൾ ഫെബ്രുവരിയിലുമാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന അനുകൂല്യങ്ങളും ചാർജിങ് സ്റ്റേഷനുകളുടെ സൗകര്യവും ഉപഭോക്താക്കൾക്ക് ഇ.വി.യോടുള്ള താല്പര്യം വർധിപ്പിക്കുന്നു. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപ്പനയെ സ്വാധീനിക്കുന്നു. 2024-ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഏതാണ്ട് 27 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്ക്.