പണിമുടക്ക് നടന്ന ദിവസം എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാർ അറസ്റ്റിലായതായി റിപ്പോർട്ട്. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരാണ് പിടിയിലായത്. സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് കഴിഞ്ഞ ദിവസം അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചിരുന്നു.ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമര കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ പണിമുടക്കിനെ കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. കൂടാതെ ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം നൽകേണ്ടി വരും . അതേസമയം പണിമുടക്കിൽ നിന്ന് വിട്ടുനിന്ന് ജോലിക്ക് കയറിയ മറ്റ് ജീവനക്കാരോട് മന്ത്രി നന്ദി പറയുകയും ചെയ്തിരുന്നു.