പൃഥ്വിരാജ് ആരാധകരും മോഹന്‍ലാല്‍ ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇപ്പോള്‍ എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം നിലവിൽ 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്റ്റു ചെയ്ത വിവരമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.

ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. അടുത്ത വർഷം മാർച്ചിലായിരിക്കും എമ്പുരാൻ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.
2019ൽ മാർച്ചിലായിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസായത്. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തുന്നുണ്ട്.