എമ്പുരാൻ ഹൈപ്പിനൊത്ത കുതിപ്പാണ് ബോക്സ് ഓഫീസിലും കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏഴാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.5 കോടിയാണ്. അതിന് തലേന്ന് നേടിയത് 17.5 കോടി ആയിരുന്നു.
റിലീസ് കഴിയുംതോറും ചിത്രത്തിന് നേരിടുന്ന ഇടിവ് സാധാരണ സംഭവിക്കുന്നതാണ്. തിങ്കളാഴ്ച 26.2 കോടി നേടിയ ചിത്രമാണ് ചൊവ്വാഴ്ച 17.5 കോടിയിലേക്കും ബുധനാഴ്ച 9.5 കോടിയിലേക്കും എത്തിയത്. റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ദിവസമാണ് കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഒരാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 228.80 കോടിയാണ്. മലയാള സിനിമയുടെ ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് വേഗമാണ് ഇത്. ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെ മറികടക്കാന്‍ ഇനി 11 കോടി മാത്രമേ എമ്പുരാന് നേടേണ്ടൂ. 239.6 കോടി ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ്.