തിരുവനന്തപുരം: എംമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വിവാദത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരണവുമായി എത്തിയത് . ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്നും ,എല്ലാം ബിസിനസ് ആണെന്നുമാണ് സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ചത് .
ആരാണ് ഇതെല്ലം ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം എമ്പുരാന്റെ നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിടിയുടെ പേര് നീക്കം ചെയ്തു . കൂടാതെ ചിത്രത്തിന്റെ റീ എഡിറ്റിങ് വിഷയത്തിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂരും രംഗത്തെത്തിയിരുന്നു . എംമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്നായിരുന്നു നിര്‍മാതാവ് ആന്റണി പെരുമ്പവൂരിന്റെ പ്രതികരണം.