സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് പൃഥിവിരാജ് മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. വിദേശ താരങ്ങളടക്കം ചിത്രത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാർച്ച് 27 ന് റിലീസ് ആകുന്ന ചിത്രത്തിന്റെ നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്നത്.
മികച്ച രീതിയിലാണ് തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി സർപ്രൈസുകൾ ഉള്ള ചിത്രത്തെ ഏറെ ആവശത്തോടെയാണ് സിനിമ പ്രേമികൾ നോക്കി കാണുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി സ്ക്രീനിൽ മോഹൻലാല്‍ നിറഞ്ഞാടിയപ്പോൾ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപ നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. എന്തായാലും സയീദ് മസൂദിനായും , ഖുറേഷി അബ്റാമിനായും ആരാധകർ കാത്തിരിക്കുകയാണ് .