കൊച്ചി: നടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ ടെലഗ്രാമിലും ഓൺലൈനിലും ചോർന്നതായാണ് റിപ്പോർട്ടുകൾ.
ഫിൽമിസില്ല, ടെലഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ചിത്രം ലീക്കായെന്നും ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ വരെ ലീക്കായെന്നുമാണ് വിവരം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം തീർത്തിരിക്കുകയാണ്. ചിത്രം ആദ്യ ഷോ പൂർത്തിയാക്കിയപ്പോൾ തന്നെ ലീക്കായത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.