ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരന്‍കോട്ടില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരന്കോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷന് നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
സൈനികരും ഭീകരരും തമ്മില്‍ വെടിവയ്പ് നടന്നതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്, ഭീകരവാദികള്‍ക്കായി സുരക്ഷാ സേന മേഖലയില്‍ ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.