കൊച്ചി: കളമശേരിയില്‍ പട്ടാപ്പകല്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതിയുടെ സ്നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റര്‍ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അരുംകൊലയിലേയ്ക്ക് നയിച്ചത്.
ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി.
മെഡിക്കല്‍ കോളേജ്, എച്ച്എംടി റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനില്‍ സംഭവം നടന്നത്. ഇരു ചക്ര വാഹനത്തില്‍ എത്തി കാത്ത് നിന്ന ഒരാള്‍ ബസിലേക്ക് ഓടിക്കയറി. കണ്ടക്ടറുടെ അടുത്ത് ചെന്ന് ആദ്യം വാക്ക് തര്‍ക്കമുണ്ടായി. പൊടുന്നനെ കൈയില്‍ കരുതിയ കത്തി എടുത്തു അനീഷിനെ കുത്തി. കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള നാലുകുത്താണ് അനീഷിനേറ്റത്. വൈകിട്ട് മുട്ടത്തു നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.