കണ്ണൂര്‍:തനിക്കെതിരെ നടന്ന വധശ്രമത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കുറ്റമുക്തനാക്കിയ ഹൈക്കോടതിവിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്.കേസില്‍ പ്രതികളായിരുന്ന വിക്രംചാലില്‍ ശശി, പേട്ട ദിനേശന് എന്നിവരുടെ മൊഴിയില്‍ കൊലപാതകത്തിനായി തോക്കുനല്‍കി വിട്ടത് സുധാകരനാണെന്ന് വ്യക്തമാണ്.എഫ് ഐ ആര് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും. അതിനാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നാണ് എന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എന്റെ അഭ്യര്‍ത്ഥനയെന്നും ഞാനും നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്നും ഇ പി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം ഇ പി ജയരാജനെ വധിക്കാനായി വാടക കൊലയാളികളെ അയച്ചു എന്നായിരുന്നു സി പി എമ്മിന്റെ ആരോപണം.സി പി എം പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ ആന്ധ്രയില്‍ വച്ചാണ് ഇ പി ജയരാജനെ വെടിവച്ചു കൊല്ലാന്‍ ശ്രമം നടന്നത്.അക്രണത്തില്‍ വെടിയേറ്റ ജയരാജന് ആന്ധ്രയിലെ ആശുപത്രിയില്‍ ചികിത്സതേടി.അക്രമസംഭവത്തില്‍ പ്രതിയായ വിക്രചാലില് ശശി ആന്ധ്ര റെയില്‍വെ സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായി.മറ്റൊരു പ്രതിയായ പേട്ട ദിനേശനെ ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ വച്ചും പിടികൂടി. വിക്രം ചാലില്‍ ശശി പിന്നീട് കൂത്തുപറമ്പില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.എസ് എഫ് ഐ നേതാവായിരുന്ന കെ വി സുധീഷ് കൊലപാതക കേസില്‍ പ്രതിയാണ് പേട്ട ശശി.
ശശി ഇപ്പോള്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.പിണറായി വിജയനെ ലക്ഷ്യമിട്ടാണ് കൊലയാളികള്‍ എത്തിയതെന്നാണ് സി പി എം പിന്നീട് ആരോപിച്ചിരുന്നത്.ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇ പി ജയരാജനെ ഡല്‍ഹി മുതല്‍ അക്രമി സംഘം പിന്തുടര്ന്നു,ആന്ധ്രയിലെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു.കേസില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന കെ സുധാകരനെയും സി പി എം നേതാവ് എം വി രാഘവനേയും പ്രതികളാക്കണമെന്നായിരുന്നു സി പി എം ആവശ്യപ്പെട്ടിരുന്നത്.
5,7,9 ക്ലാസുകളില്‍ ഈ വര്‍ഷം കല പഠിക്കാം;പ്രത്യേകം പുസ്തകം റെഡി
29 വര്‍ഷം മുന്‍പ് നടന്ന മട്ടന്നൂര്‍ പുലിയങ്ങോട്ടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നുവെന്ന കേസിലും നിരവധി വര്‍ഷം സുധാകരന് ആരോപണം നേരിടുകയും നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു, ഒടുവില്‍ സുപ്രിംകോടതിവരെ നാല്‍പ്പാടി വാസുവധം എത്തി. എഫ് ഐ ആറില്‍ സുധാകരന് പ്രതിയായിരുന്നു. കരുണാകരന് അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എഫ് ഐ ആര് മാറ്റിയാണ് സുധാകരനെ രക്ഷപ്പെടുത്തിയതെന്നാണ് ഇ പിയുടെ വാദം.