കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കാവ് പൊലീസ് സമര്‍പ്പിച്ചത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീല 2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്.
കേസില്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനെ ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. യുവതി നേരത്തേ നല്കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയും വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സനൂഫ് ഫസീലയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.