പാലക്കാട്: ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. പാലക്കാട് കഞ്ചിക്കോട് മദ്യനിർമാണശാലക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ല എന്നും സുരേന്ദ്രൻ വ്യക്തമാക്കി.. ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ്.
ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലമാണ് പാലക്കാട്. കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെയുള്ള സമരം വിജയിക്കാതെ ബിജെപി പിന്നോട്ട് പോകില്ല എന്നും സുരേന്ദ്രൻ വ്യക്തമാക്കി.