തൃശൂര്‍: ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി തിരൂര്‍ സതീഷ്. ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രന് തന്നെ തള്ളിപ്പറയുന്നത് എന്നും അവര്‍ പറയുന്നതെല്ലാം കള്ളമാണെന്നും സതീഷ് ആവര്‍ത്തിച്ചു.
താന്‍ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളില്‍ ശോഭാ സുരേന്ദ്രന് പ്രതികരിക്കേണ്ട കാര്യമില്ലെന്നും സതീഷ് പറഞ്ഞു.
അതേസമയം കൊടകരക്കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ തനിക്ക് ഭീഷണികള്‍ ഉണ്ടെന്ന് സതീഷ് പറഞ്ഞു. വീടിന് മുന്നില്‍ പൊലീസ് സുരക്ഷയുണ്ട്. ഇതെല്ലാം പറഞ്ഞതുകൊണ്ട് പാര്‍ട്ടി തനിക്ക് തരുന്ന ശിക്ഷ എന്താണെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്നും തന്നെ ഇല്ലാതെയാക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേരുവിവരങ്ങള്‍ കുടുംബത്തെ മുന്‍പേ അറിയിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.