അക്രമം വർധിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാനും ഉടൻ രാജ്യം വിടാനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഏകദേശം 90 ഇന്ത്യൻ പൗരന്മാർ നിലവിൽ സിറിയയിലുണ്ട്. തഹ്രീർ അൽഷാമിന്റെ നേതൃത്വത്തിലുള്ള വിമതർ സിറിയയിലെ പ്രധാന നഗരങ്ങൾ പിടിച്ചടക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിൽ വിമത ഭീകരര്‍ ആക്രമണം നടത്തുകയാണ്. അലപ്പോ, ഹാമ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ എമർജൻസി ഹെൽപ്പ്ലൈൻ നമ്പറായ +963 993385973 (വാട്ട്സ്ആപ്പിലും), ഇമെയിൽ ഐഡി hoc.damascus@mea.gov.in എന്നിവയിൽ ബന്ധപ്പെടാം.