കുവൈത്ത് സിറ്റി: രാജ്യത്ത് സ്മാർട്ട് ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൽ ജാദർ. പൊതു ശുചിമുറികളുടെ അഭാവം സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നതായി അബ്ദുൽ ജാദർ ചൂണ്ടിക്കാട്ടി. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകണം ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള മൊബൈൽ സ്മാർട്ട് ടോയ്ലറ്റുകൾ നിലവിലുണ്ട്. സ്മാർട്ട് പൊതുശുചിമുറികള്‍ സ്ഥാപിക്കുന്നതിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് പണമടക്കാനും കഴിയുമെന്നും സൂചിപ്പിച്ചു.