റിയാദ്: പ്രഫഷനല്‍ അക്രഡിറ്റേഷനോ മതിയായ യോഗ്യതകളോ ഇല്ലാതെ എന്‍ജിനീയറായി ജോലി ചെയ്ത 34 പേരെ പിടികൂടി സൗദി ഭരണകൂടം. രാജ്യവ്യാപകമായി കൗണ്‍സിലിന്റെ നിരീക്ഷണം തുടരുകയാണ്. എന്‍ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍ പറഞ്ഞു. 210 ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 400 ലധികം നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തി.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ സ്വദേശി പൗരന്മാരുടെയും വിദേശികളുടെയും പങ്ക് പ്രധാനമാണെന്ന് കൗണ്‍സില്‍ വക്താവ് ഊന്നിപ്പറഞ്ഞു. ഓഫീസുകളും എന്‍ജിനീയറിങ് കമ്പനികളും സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായി. യോഗ്യതയില്ലാതെ എന്‍ജിനീയറായി ആള്‍മാറാട്ടം നടത്തുക, പ്രഫഷനല്‍ അക്രഡിറ്റേഷന് ഇല്ലാതെ എന്‍ജിനീയറിങ് ജോലി ചെയ്യുക, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എന്‍ജിനീയറിങ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?