മലപ്പുറം: ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി തട്ടിപ്പ് നടത്തിയ പ്രതി വീണ്ടും പൊലീസ് പിടിയിലായി. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിൻ കാർത്തിക് എന്ന വിപിൻ വേണുഗോപാലാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് വിപിൻ വേണുഗോപാൽ. നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും.