ന്യൂഡൽഹി: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ തുടങ്ങിയ മറ്റു പല മരുന്നുകളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ വിദേശരാജ്യങ്ങളിൽ നിർമ്മിച്ചത് ആണെന്നാണ് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.