‘രാമായണം’ അടിസ്ഥാനമാക്കി നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം.രണ്‍വീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്.ചിത്രത്തിലെ രണ്‍വീറിന്റെയും സായിപല്ലവിയുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചരണവും വ്യാപകമായി പടര്‍ന്നു.
വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
2021ല്‍ താരത്തിന്റെ ഒരു ചിത്രം കാണുന്നതിനായി നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സായി പല്ലവി സെന്താമര കണ്ണന് എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. നടി ഇസ്ലാം മതവിശ്വാസം സ്വീകരിച്ചതായി നടിയോ കുടുംബാംഗളോ ഇത് വരെ പറഞ്ഞിട്ടില്ല.