സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുന്നു. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. പവന് 63920 രൂപയും ഗ്രാമിന് 7990 രൂപയുമായിരുന്നു ഇന്നലത്തെ വില.