തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തില്‍ 1 പവന് സ്വര്‍ണത്തിന്റെ വിപണിവില ഇന്ന് 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന് ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം നൽകേണ്ടി വരും.
18 കാരറ്റ് സ്വര്‍ണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 105 രൂപ നിരക്കിലാണ് വ്യാപാരം മുന്നേറുന്നത്.
ഇന്ന് രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. നിലിവില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് 1.19 ഡോളർ (0.04%) ഇടിഞ്ഞ് 2,905.79 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.