പ്രശസ്ത ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ശനിയാഴ്ചയായിരുന്നു അപകടം. നിലവിൽ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും നടിയുമായ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.
പർവീൺ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീഗ് സ്പോർട്സ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം. ‘പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നത്. ഇന്നലെ അതിരാവിലെയാണ് അപകടം സംഭവിക്കുന്നത്.ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.