പ്രശസ്ത സംവിധായകന് സംഗീത് ശിവന് വിടപറയുമ്പോള്‍ അത് മലയാള സിനിമയ്ക്ക് ഏല്‍പ്പിക്കുന്ന ശൂന്യത ഏറെയാണ്.യോദ്ധയെന്ന ഒറ്റ സിനിമ മതി ആ പ്രതിഭാശാലിയെ നമ്മള് എന്നും ഓര്‍ത്തിരിക്കാന്‍.മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍, ഡയലോഗുകള്‍ അന്നേവരെ കണ്ടിട്ടില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്.തൈപ്പറമ്പില്‍ അരിശും മൂട്ടില് അശോകന്, ഉണ്ണിക്കുട്ടന്. റിമ്പോച്ചെ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍.
മലയാള സിനിമാ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് യോദ്ധ. ഏ ആര് റഹ്മാനെ മലയാളത്തിലേക്ക് എത്തിച്ച സംവിധായകനായരുന്നു സംഗീത് ശിവന്. ശിവന് കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ സംഗീത് ശിവന് മലയാളത്തില്‍ ഒട്ടേറെ സിനിമകളൊന്നും ചെയ്തിരുന്നില്ല.ഹിന്ദിയിലും മലയാളത്തിലായാലും ഇരുപതില്‍ താഴെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഹിന്ദിയില്‍ എട്ട് ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.സംവിധായകന് ഛായാഗ്രാഹകന്‍ എന്നീ നിലകളിലെല്ലാം സംഗീത് ശിവന് തന്റെ പ്രതിഭ തെളിയിച്ച ചിത്രമായിരുന്നു യോദ്ധസഹോദരന് സന്തോഷ് ശിവന് ആയിരുന്നു മിക്ക ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍.ഇന്ത്യന്‍ ചലച്ചിത്ര ചലച്ചിത്രവേദിയില്‍ എന്നും അത്ഭുതങ്ങള്‍ തീര്‍ത്ത സംവിധായകനാണ് സംഗീത് ശിവനെന്നുവേണം വിലയിരുത്താന്‍. മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ -സംഗീത് ശിവന്- സന്തോഷ് ശിവന് എന്നീ പ്രതിഭകള്‍ ഒരുമിച്ചപ്പോഴുണ്ടായ അത്ഭുതമായിരുന്നു യോദ്ധയെന്ന ചിത്രം. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന ദൃശ്യവിരുന്നായിരുന്നു യോദ്ധ.
1959 ല്‍ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടില്‍ ജനിച്ചു.ശ്രീകാര്യം ലയോള സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.ചെറുപ്രായത്തില്‍ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങള്‍ ഹോക്കിയും ക്രിക്കറ്റുമായിരുന്നു.കേരളത്തെയും കേരള സര്‍വകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ചലച്ചിത്ര ലോകത്തേക്ക് ആകൃഷ്ടനായ സംഗീത് അച്ഛന് ശിവന് ഒരുക്കിയിരുന്ന ഡോക്യുമെന്ററികളില്‍ സഹായിയായി. സിനിമകള്‍ കാണുകയെന്നതായിരുന്നു പിന്നീടുള്ള ജീവിത ലക്ഷ്യം.എല്ലാ വിഭാഗത്തിലും പെട്ട ചിത്രങ്ങളും ആ കാലത്ത് കണ്ടിരുന്നു. ചലച്ചിത്ര ലോകത്തെ അദ്ദേഹത്തിന്റെ ഗുരുക്കന്മാര് അച്ഛനും സഹോദരനുമാണ്.തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് തന്റെ സഹോദരന് സന്തോഷ് ശിവനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്കി.
അച്ഛന് ശിവന് സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളില്‍ അച്ഛനെ സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും.അതിനു ശേഷം,പൂനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.
ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികള്‍ ചെയ്തിരുന്ന അദ്ദേഹം,യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തു. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന് സന്തോഷ് ശിവന്, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സില്‍ പാകുന്നത്. അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം.
സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തില്‍ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവന് തന്നെ. അങ്ങനെയാണ് 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹന്‍ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന് മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റര്‍ ശ്രീകര്‍ പ്രസാദായിരുനു എന്ന് വേണമെങ്കില്‍ പറയാം. യോദ്ധയിലൂടെ എ ആര് റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനു തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയത് അദ്ദേഹമായിരുന്നു.
മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന്റെ ഹര്‍ജിയില്‍ വെളളിയാഴ്ച ഉത്തരവ്
ജയശ്രീയാണ് ഭാര്യ. സജന (പ്രൊഫഷണല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍), ശന്തനു (മാസ് മീഡിയ വിദ്യാര്‍ത്ഥി എന്നിവര്‍ മക്കളാണ്.രോമാഞ്ചം എന്ന ചിത്രത്തിന്റെ റീമേക്ക് അടുത്ത മാസം പുറത്തിറങ്ങാനിരിക്കെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലായിരുന്നു സംഗീത് ശിവന്.മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.