പരിയേറും പെരുമാള്‍ എന്ന ശ്രദ്ധേയ തമിഴ് ചിത്രത്തിലെ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ഓടുന്നതിനിടെ വാഹനമിടിച്ചാണ് അന്ത്യം. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്റെ വളര്‍ത്തുനായയായിരുന്നു ഇത്.
മാരി സെല്‍വരാജിന്റെ അരങ്ങേറ്റ ചിത്രമായ പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രമായിരുന്നു കറുപ്പി എന്ന നായ. ചിത്രത്തില്‍ കതിര് അവതരിപ്പിച്ച പരിയന് എന്ന നായക കഥാപാത്രത്തിന്റെ വളര്‍ത്തുനായയായിരുന്നു കറുപ്പി. മേല്‍ജാതിക്കാരാല്‍ കൊലചെയ്യപ്പെടുന്ന കറുപ്പിയെ ജാതീയതയുടെ രക്തസാക്ഷിയായി സിനിമയിലുടനീളം ഏറെ പ്രാധാന്യത്തോടെ സംവിധായകന് കാണിച്ചിരുന്നു.