ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് പറഞ്ഞ ആരോപണങ്ങളില്‍ പ്രതികരണവുമായി യുവരാജ് രംഗത്ത്. പിതാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് തുറന്നു പറയുന്ന യുവരാജിന്റെ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.എന്റെ പിതാവിന് മാനസിക പ്രശ്നങ്ങളുണ്ട്. പക്ഷെ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറാവില്ലെന്നായിരുന്നു യുവി അഭിമുഖത്തില്‍ യുവി പറഞ്ഞത്.ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്രാജ് സിംഗ് പറഞ്ഞിരുന്നു.
ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ് ഇന്നലെ സീ സ്വിച്ചിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യുവരാജിനെപ്പോലെ മറ്റൊരു താരം ഇനി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാവില്ലെന്നും ഇക്കാര്യം ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമെല്ലാം പറഞ്ഞിട്ടുള്ളതാണെന്നും വ്യക്തമാക്കിയ യോഗ്രാജ് സിംഗ് യുവരാജിന് രാജ്യം ഭാരത്രത്ന നല്കി ആദരിക്കണമെന്നും യോഗ്രാജ് പറഞ്ഞിരുന്നു.
ധോണി വലിയ ക്രിക്കറ്റ് താരമായിരിക്കാം. പക്ഷെ അദ്ദേഹം എന്റെ മകനോട് ചെയ്തത് ഞാന്‍ ഒരിക്കലും പൊറുക്കില്ല.ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോള്‍ ആലിംഗനം ചെയ്യുക. അതിപ്പോള്‍ എന്റെ കുടുംബാംഗങ്ങളാണെങ്കില്‍ പോലുമെന്നും യോഗ്രാജ് സിംഗ് പറഞ്ഞിരുന്നു. ഇതാദ്യമയല്ല, യോഗ്രാജ് സിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി എത്തുന്നത്. ഇതേ അഭിമുഖത്തില്‍ മുന്‍ നായകന് കപില്‍ ദേനവിനെതിരെയും യോഗ്രാജ് സിംഗ് വിമര്‍ശനമുയര്‍ത്തിയിരുന്നു. കപില്‍ ദേവിന് തന്നോട് അസൂയ ആയിരുന്നുവെന്നും തനിക്ക് ഭീഷണിയാകുമോ എന്ന് ഭയന്നാണ് 1981ല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യോഗ്രാജ് സിംഗ് പറഞ്ഞു. കപിലിനെ ലോകം ശപിക്കുന്ന നിലയില്‍ അദ്ദേഹത്തെ എത്തിക്കുമെന്ന് ഞാനൊരിക്കല്‍ പറഞ്ഞിരുന്നു. ഇന്ന് എന്റെ മകന് 13 പ്രധാന കിരീടങ്ങള്‍ നേടിയപ്പോള്‍ കപിലിന്റെ പേരിലുള്ളത് ഒരേയൊരു ലോകകപ്പാണെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.info/en-IN/register?ref=UM6SMJM3