‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ടൈറ്റില്‍ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നല്‍കിയിട്ടുണ്ടെന്നും അ പേരിനെ തനിക്ക് ഭയമാണെന്നും നടി നയന്‍താര. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആ ടൈറ്റില്‍ കാര്‍ഡ് വയ്ക്കരുതെന്ന് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി താന്‍ തന്റെ നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതാണ്. തന്റെ കരിയര്‍ ഡിഫന് ചെയ്യുന്ന ഒന്നല്ല ആ ടെറ്റില്‍ എന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ഒരു രാത്രി കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല, ആളുകള്‍ക്ക് എന്നോടുള്ള ഇഷ്ടവും സ്നേഹവുമാണ് ആ ടൈറ്റിലില്‍ കുറച്ചെങ്കിലും ഞാന്‍ കണ്ടിട്ടുള്ളത്. പ്രേക്ഷകരെ നമുക്ക് ഒരിക്കലും പറ്റിക്കാനാകില്ല. എന്നെക്കാള്‍ മികച്ച അഭിനേതാക്കളും ഡാന്‍സേഴ്സും ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടും ആളുകള്‍ക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാന്‍ ഇന്നിവിടെ ഇങ്ങനെ നിലനില്‍ക്കുന്നത്. അതുകൊണ്ട് ടൈറ്റിലില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ല എന്നും നയന്‍താര പറഞ്ഞു.
സക്സസ്ഫുളായ ഒരു സ്ത്രീയെ കാണുമ്പോള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്താണെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. അവര്‍ക്കുള്ള പ്രശ്നം എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. പക്ഷെ ഒരു പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ടെന്നും’, നയന്‍താര പറഞ്ഞു.