കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് പിടികൂടി. 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
തായ്ലാന്ഡില് നിന്നും വന്ന പഞ്ചാബ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.