തൃശ്ശൂർ: ആതിരപ്പള്ളിയില്‍ കാട്ടാനാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍. വാഴച്ചാല്‍ സ്വദേശികളായ അംബിക , സതീഷ് എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായമായ 10 ലക്ഷം രൂപ നല്‍കുക. ഈ സംഭവത്തിന് തൊട്ട് മുൻപ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ എന്നയാളും മരിച്ചിരുന്നു.
കൂടാതെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ തന്നെ താല്‍ക്കാലിക ജോലി നല്‍കുന്നതിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. അതേസമയം കാട്ടാനാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിരപ്പള്ളിയിൽ ഇന്ന് ജനകീയ ഹർത്താൽ ആരംഭിച്ചു.