കൊല്ലം: തീപ്പിടുത്തം പതിവാകുന്ന സാഹചര്യത്തിൽ കെ.എസ്.ആര്.ടി.സിയുടെ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും അഗ്നിശമനാ ഉപകരണം (ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ) സ്ഥാപിക്കുന്നു. കെ.എസ്.ആര്.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് പരിഗണിച്ചാണ് ഈ തീരുമാനം.
കോണ്‍ട്രാക്ട് കാര്യേജുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അഗ്നിശമനാ ഉപകരണം ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹനനിയമം പറയുന്നു. ഇതിനുവേണ്ട ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍ക്ക് ടെക്നിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്കി.