ജി.സിനുജി
കരോട്ട് വളളക്കാലില്‍ വീട് സെക്രട്ടേറിയേറ്റായും കന്റോണ്‍മെന്റ് ഹൗസായും പ്രവര്‍ത്തിച്ച നാളുകളില്‍ അതിന്റെ പടിക്കെട്ട് കയറി വന്നവരില്‍ കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ ഉള്ളവരുണ്ടായിരുന്നു. എന്തിന് എതിര് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ പോലും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. വാക്കല്ല പ്രവൃത്തിയായിരുന്നു ഉമ്മന്‍ചാണ്ടിയിലേക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് ചേര്‍ത്തത്. താന്‍ നില്ക്കുന്നിടത്തൊക്കെ തടിച്ചു കൂടുന്ന നൂറു കണക്കിന് ആളുകള്‍ക്ക് ചെവികൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് നിവൃത്തി വരുത്താനും അനിതര സാധാരണമായ കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്സ്പ്രസ്
ജനങ്ങളാണ് എന്റെ പുസ്തകമെന്നും അവരിലൂടെയാണ് താന്‍ ലോകത്തെ പഠിക്കുന്നതെന്നും അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.കേരള രാഷ്ട്രീയത്തില്‍ എ കെ ജി, ഇകെ നായനാര്‍, സി എച് മുഹമ്മദ്കോയ തുടങ്ങിയവരുടെ ജനകീയ പാതയിലെ അവസാനകണ്ണി തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടി. അധികാരസ്ഥാനത്ത് ഇരിക്കുമ്പോഴും അതിന്റെ ഇടനാഴികളില്‍ ഒറ്റയ്ക്ക് നടക്കാന്‍ ഇവരൊന്നും ആഗ്രഹിച്ചില്ല. അതു കൊണ്ട് കൂടിയാണ് തെരെേഞ്ഞടുപ്പ് കാലത്ത് പ്രചരണ രംഗത്ത് ഉമ്മന്‍ചാണ്ടി വേണമെന്ന് സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്നത്. പുതുപ്പള്ളി പളളിയിലുറങ്ങുന്ന ഉമ്മന്‍ചാണ്ടി ജീവിതത്തില്‍ സദാ ഉറങ്ങാതെ ചരിച്ച ഉമ്മന്‍ചാണ്ടിയെക്കാളും ശക്തനാണെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു.
അതു കൊണ്ടാണ് ഷാഫി പറമ്പിലും ബെന്നി ബെഹനാനുമെല്ലാം പ്രചരണത്തിന് മുമ്പ് തീര്‍ഥാടന കേന്ദ്രമായി മാറിയ കല്ലറയിലെത്തിയതും അനുഗ്രഹം തേടിയതും. തിരുവനന്തപുരത്തെ പുതുപ്പള്ളിയെന്ന വീട്ടില്‍ നിന്ന് കോട്ടയത്തെ അതേ പേരിലെ പളളിയിലേക്കുള്ള അതിസാവധാനത്തിലെ ബഹുദൂര യാത്ര കോണ്‍ഗ്രസുകാര്‍ മാത്രമല്ല കേരള ജനതയും മറന്നിട്ടില്ല.ക്രൗഡ് പുള്ളര്‍ എന്ന വാക്കിന് ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ള തെരഞ്ഞെടുപ്പ് സമയങ്ങളിലെ അനിവാര്യത ആയിരുന്നു
യുഡിഎഫ് പ്രചാരണത്തില്‍ വലിയ ശൂന്യതയാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചത്
ഉമ്മന്‍ചാണ്ടി എന്ന നേതാവ്. തദ്ദേശ, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ ഒരിക്കലും വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് ഉള്ള അവസരമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ബഹുജന നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കണ്ടിട്ടുമില്ല. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ജനങ്ങള്ക്ക്അദ്ദേഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു. ഇങ്ങനെ പതിവ് വ്യാകരണങ്ങളില്‍ നിന്ന് വ്യത്യസ്തനായ ഉമ്മന്‍ചാണ്ടിയും അദ്ദേഹം പ്രസരിപ്പിച്ചിരുന്ന വ്യക്തി പ്രഭാവത്തിന്റെയും അഭാവം ഇത്തവണത്തെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്.
എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അക്രമത്തിനും മുമ്പില്‍ അക്ഷോഭ്യനായി നില്ക്കുന്ന ഉമ്മന്‍ചാണ്ടി സഹിഷ്ണുതയുടെ കൊടുമുടിയില്‍ എത്തിയ ജനാധിപത്യ നായകനാണ്. അദ്ദേഹത്തിന്റെ ജീവിത രാഷ്ട്രീയ വിജയങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയതും.ജനകീയനാവാനും അതുപോലെ ജനസേവനം നടത്താനുമുള്ള ജനകീയ പ്രവര്‍ത്തനശൈലി നമ്മുടെ എം.എല്‍.എ.മാര്‍ക്ക് സംഭാവന ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്.
മുഖ്യമന്ത്രിയായപ്പോഴും ഇതേ ജനകീയ ശൈലിയാണ് ഉമ്മന്‍ചാണ്ടി പിന്തുടര്ന്നത്. ഭരണത്തലവനും ജനങ്ങളുമായുള്ള അകലം കുറച്ച മുഖ്യമന്ത്രിയായിരുന്നു. സ്നേഹവും സഹിഷ്ണുതയും വിനയവും ലാളിത്യവും ദൈവവിശ്വാസവും എല്ലാം ചേരുംപടി ചേര്‍ത്ത് ദൈവം സൃഷ്ടിച്ച പച്ചയായ മനുഷ്യനായിരുന്നു ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യങ്ങളും ആവലാതികളും പറയുന്നവര്‍ക്ക് നേരിട്ടുള്ള ഇടപെടലിലൂടെ പരിഹാരവും, ആശ്വാസവും നല്കിയ ഭരണാധികാരി. ജനവാഹനം പോലെ അദ്ദേഹം കേരളത്തില്‍ അങ്ങോളമിങ്ങോളം പലകാലങ്ങളില്‍ സഞ്ചരിച്ചിരുന്നു.
വീട്ടിലോ നാട്ടിലോ ഉമ്മന്‍ചാണ്ടി ആരോടെങ്കിലും ക്ഷോഭിക്കുന്നതോ പൊട്ടിത്തെറിക്കുന്നതോ ആരും കണ്ടിട്ടില്ല. ഭരണത്തിലെ ചുവപ്പുനാട പൊട്ടിച്ചെറിഞ്ഞു കൊണ്ട്, സര്‍ക്കാര്‍ കാര്യം മുറപോലെയല്ല, അതിവേഗമാണ് നടക്കേണ്ടതെന്ന് തെളിയിച്ചതും ഉമ്മന്‍ചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രി ആയിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ അല്ല, ആള്‍ക്കൂട്ടമില്ലാതെ ഒറ്റക്കുമല്ല, ആള്‍ക്കൂട്ടത്തിനൊപ്പം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടി. അക്ഷരാര്‍ത്ഥത്തില്‍ ജനനിബിഢമായ ദന്തഗോപുരം പോലെ ഒറ്റക്കൊരു ആള്‍മരം.
അതിന്റെ തണലില്‍ ചേര്‍ന്ന് നിന്ന് കൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലീംലീഗുകാരും അടക്കം യുഡിഎഫിലെ ഘടകകക്ഷിയില്‍ പെട്ടവരെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നത്.കേരളാ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ആള്വനങ്ങളില് നിന്ന് പ്രാണവായു ഭക്ഷിച്ച് എപ്പോഴും വിശപ്പ് രഹിതനായി തുടര്‍ന്ന മനുഷ്യന് തെരഞ്ഞെടുപ്പ് കാലത്തെ പടനായകനായിരുന്നു.
25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക
ആരൊക്കെ ചേര്‍ന്ന് മുറുക്കിയാലുംസ്വയം അഴിഞ്ഞ് ഉമ്മന്‍ചാണ്ടി എന്ന നേതാവ് തന്നെ തേടിയെത്തുന്നവരുടെ എന്ത് പ്രശ്നത്തിനും പരിഹാരം കാണും. ജനകീയത മുഖമുദ്രയാക്കിയ നേതാവിനെ എപ്പോഴും ആര്‍ക്കും ആശ്രയിക്കാം എന്നത് കൊണ്ടാണ് ആറ് ദശാബ്ദക്കാലം കേരളാ രാഷ്ടീയത്തില്‍ നില്ക്കാന് അദ്ദേഹത്തിന് കഴിഞ്ഞതും കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയുമാണ് കുഞ്ഞൂഞ്ഞ് ഉമ്മന്‍ചാണ്ടിയായത്.
ആരൊക്കെ ചേര്‍ന്ന് മുറുക്കിയാലുംസ്വയം അഴിഞ്ഞ് ഉമ്മന്‍ചാണ്ടി എന്ന നേതാവ് തന്നെ തേടിയെത്തുന്നവരുടെ എന്ത് പ്രശ്നത്തിനും പരിഹാരം കാണും. ജനകീയത മുഖമുദ്രയാക്കിയ നേതാവിനെ എപ്പോഴും ആര്‍ക്കും ആശ്രയിക്കാം എന്നത് കൊണ്ടാണ് ആറ് ദശാബ്ദക്കാലം കേരളാ രാഷ്ടീയത്തില്‍ നില്ക്കാന് അദ്ദേഹത്തിന് കഴിഞ്ഞതും കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയുമാണ് കുഞ്ഞൂഞ്ഞ് ഉമ്മന്‍ചാണ്ടിയായത്.
പക്ഷേ, ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളര്‍ത്തലുകളുടെ പേരിലാണ്. ഈ വളര്‍ത്തലുകളാണ് ഉമ്മന്‍ചാണ്ടിയിലേക്കെത്തുന്ന ആള്‍ക്കൂട്ടം. അതു കൊണ്ട് തന്നെ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഉണ്ടാകേണ്ടിടത്തെല്ലാം വലിയ ശൂന്യതയാണ് പ്രകടമാകുന്നത്. അതിനെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടി എന്ന അദൃശ്യ സാന്നിധ്യത്തെ കാഴ്ചകളാക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വവും അണികളും.