കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസില്‍ അഞ്ചുപേർ പോലീസ് കസ്റ്റഡിയില്‍. ഓച്ചിറ മേമന സ്വദേശി രാജപ്പൻ, ഇയാളുടെ സുഹൃത്ത് അതുല്‍, മറ്റ് മൂന്നുപേർ എന്നിവരാണ് പിടിയിലായത്.രാജപ്പനും സുഹൃത്തും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്നുപേർക്ക് കൃത്യവുമായുള്ള ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. രാജപ്പനാണ് സന്തോഷിനെ ആക്രമിക്കാനുള്ള സ്ഫോടകവസ്തു നിർമിച്ചുനല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമാണ് അതുല്‍ പിടിയിലായത്.
കൊലപാതകശ്രമക്കേസ് പ്രതിയായ സന്തോഷിനെ വ്യാഴാഴ്ച പുലർച്ചെ പുലർച്ചെ രണ്ടേകാലോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം