ബംഗളൂരു: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബംഗളൂരു വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഏപ്രില്‍ 1നാണ് സംഭവം നടന്നത്.
ഇന്‍ഡിഗോ 6E 551 വിമാനത്തില്‍ 2 മക്കള്‍ക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കള്‍ വഴക്കിട്ടപ്പോള്‍ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയര്‍ഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. മകളോടു ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് എടുത്തെന്നു മറുപടി നല്കി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
വിമാനയാത്രക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവര്‍ന്നു; എയര്‍ഹോസ്റ്റസിനെതിരെ പരാതി
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു

Leave a comment
Leave a comment