ഏപ്രിലിലെ മഴയ്ക്ക് ശേഷം 14 വെള്ളപ്പൊക്ക സാധ്യത മേഖലകൾ തിരിച്ചറിഞ്ഞ് ദുബായ്. ഹോട്ട് സ്പോട്ടുകളിൽ മൂന്ന് പ്രദേശങ്ങൾ ഷെയ്ഖ് സായിദ് റോഡിലും രണ്ടെണ്ണം അൽ ഖൈൽ റോഡിലും നാലെണ്ണം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സ്ഥിതി ചെയ്യുന്നു. കൂടാതെ, എമിറേറ്റ്സ് റോഡിലെ രണ്ട് സ്ഥലങ്ങൾ, സെയ്ഹ് അൽ സലാം സ്ട്രീറ്റിലെ ഒന്ന്, റാസൽ ഖോർ സ്ട്രീറ്റിലെ ഒന്ന്, അൽ റബാത്ത് സ്ട്രീറ്റിലെ ഒരെണ്ണം എന്നീ കണക്കിൽ മേഖലകൾ അപകടസാധ്യതയുള്ളതായി കണ്ടെത്തി.
ഇത്തരത്തിൽ ദുർബ്ബല പ്രദേശങ്ങൾ കണ്ടെത്തി പ്രകൃതി ദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് അധികൃതർ. തിരിച്ചറിഞ്ഞ ഭൂരിഭാഗം പ്രദേശങ്ങളെയും രൂപാന്തരപ്പെടുത്തി ഭാവിയിലെ പ്രകൃതിദുരന്തങ്ങൾക്ക് അവയെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
14 ഹോട്ട്സ്പോട്ടുകൾക്ക് പുറമേ മഴക്കാലത്ത് വെല്ലുവിളി ഉയർത്തുന്ന 22 സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. പരിഹാരങ്ങൾ നടപ്പാക്കി വരികയാണ്.