തിരുവനന്തപുരം: തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തി.
എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ കോളേജ് /സ്കൂൾ കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.