മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഹിന്ദി ട്രെയ്ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് മഞ്ജു വാരിയർ ഫൂട്ടേജിൽ എത്തിയിരിക്കുന്നത്. ഒരൊറ്റ ഡയലോഗു പോലുമില്ലാതെ കൈക്കരുത്തും അസാമാന്യമായ മെയ്വഴക്കവുമുള്ള നിഗൂഢയായ സ്ത്രീയായി മഞ്ജു കാണികളെ ഞെട്ടിച്ചിരുന്നു.