കേരളത്തിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന ചര്‍ച്ചകളാണ് സന്തോഷ വാര്‍ത്തയ്ക്ക് പിന്നില്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും. അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദര്‍ശനത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരളം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിലെ അര്‍ജന്റീന ഫുട്ബോള്‍ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ചര്‍ച്ചയില്‍ അറിയിച്ചു. അതിനെ തുടര്‍ന്ന് അസ്സോസിയേഷന് ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുന്നതിന് താത്പര്യം അറിയിച്ചു. പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കേരളത്തില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.